നഗരങ്ങളിലെ ആകാശ സഞ്ചാരത്തിന്റെ ഭാവി നിശ്ചയിക്കുന്ന സുപ്രധാന സംരംഭമായ ഇലക്ട്രിക് എയർ ടാക്സി ഇന്ത്യയിലും എത്തുന്നു. ഇന്റർഗ്ലോബ് എന്റർപ്രൈസസും ആർച്ചർ ഏവിയേഷനും സംയുക്തമായാണ് എയർ ടാക്സി അവതരിപ്പിക്കുന്നത്. 2026 ഓടെ ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ എയർ ടാക്സി സേവനങ്ങൾ എത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഏറ്റവും ചെലവ് കുറഞ്ഞ ഓൾ-ഇലക്ട്രിക് എയർ ടാക്സിയാണ് രാജ്യത്ത് അവതരിപ്പിക്കുക. നിലവിൽ, രാജ്യം നേരിടുന്ന വായു മലിനീകരണത്തിനും, ഗതാഗത പ്രതിസന്ധിക്കും വലിയ രീതിയിൽ പരിഹാരം കാണാൻ എയർ ടാക്സി സംവിധാനത്തിന് കഴിയുന്നതാണ്.
അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് എയർ ടാക്സി രൂപകൽപ്പന ചെയ്യുക. വിമാനങ്ങൾക്ക് സമമായ ഈ ഉപകരണത്തിൽ ഒരേസമയം 4 യാത്രക്കാർക്കും ഒരു പൈലറ്റിനും യാത്ര ചെയ്യാനാകും. പരമാവധി 161 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കാൻ കഴിയുക. ആദ്യ ഘട്ടത്തിൽ 200 എയർ ടാക്സികൾ നിർമ്മിക്കാനാണ് പദ്ധതി. തുടർന്ന് ഡൽഹി, മുംബൈ, ബംഗളൂരു പോലെയുള്ള തിരക്കേറിയ നഗരങ്ങളിൽ എയർ ടാക്സിയുടെ സേവനം എത്തും. കാറിൽ 90 മിനിറ്റ് വരെ സമയമെടുത്ത് എത്തിച്ചേരേണ്ട സ്ഥലത്ത് എയർ ടാക്സി ഉപയോഗിച്ച് വെറും 7 മിനിറ്റിനുള്ളിൽ എത്താനാകും.
Post Your Comments