ഛണ്ഡീഗഡ് : ഇന്ത്യയിലെ ആദ്യ എയര്‍ ടാക്സി സര്‍വ്വീസിന് തുടക്കമായി. ഛണ്ഡീഗഡില്‍ നിന്നാണ് എയര്‍ ടാക്സി സര്‍വ്വീസ് ആരംഭിച്ചത്. ഛണ്ഡീഗഡില്‍ നിന്ന് ഹിസാറിലേക്കായിരുന്നു ആദ്യ സര്‍വ്വീസ്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ആദ്യ സര്‍വ്വീസിന് പച്ചക്കൊടി കാട്ടിയത്.
ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍വ്വീസ് ആരംഭിച്ചത്. രാജ്യത്ത് ആദ്യമായാണ് ചെറിയ വിമാനം എയര്‍ ടാക്സിയായി ഉപയോഗിയ്ക്കുന്നത്. ജനുവരി 18 മുതല്‍ ഹിസാറില്‍ നിന്ന് ഡെറാഡൂണിലേക്ക് സര്‍വീസ് ആരംഭിയ്ക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments