Latest NewsKeralaNews

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം: ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയതിന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റ് ബസിൽ കഴിഞ്ഞമാസം 31ന് പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തി സർവീസ് നടത്തിയ ബസ് ജീവനക്കാരനെയാണ് സസ്‌പെൻഡ് ചെയ്തത്. ചെങ്ങന്നൂർ ഡിപ്പായിലെ ഡ്രൈവർ കം കണ്ടക്ടരായ ദീപു പിള്ളയെ ആണ് അന്വേഷണ വിധേയമായി സസ്‌പെൻസ് ചെയ്തത്.

Read Also: വിനോദ സഞ്ചാരമേഖലയിൽ വേഗതയേറിയ മുന്നേറ്റമാണുള്ളത്: എത്തനിക് വില്ലേജ് പദ്ധതിയ്ക്കായി 1.27 കോടി രൂപ അനുവദിച്ചതായി മന്ത്രി

വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയത് ചെങ്ങന്നൂരിൽ നിന്നും പാലക്കാട് നടത്തിയ സർവീസിലാണ്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് ഇതിൽ പങ്കാളിത്തം ഉണ്ടെന്ന് കണ്ടാൽ അവരെ സസ്‌പെൻഡ് ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Read Also: ചാറ്റ്ജിപിടി സേവനങ്ങൾ തടസ്സപ്പെടുത്താൻ ഹാക്കർമാരുടെ ശ്രമം! ഔദ്യോഗിക പ്രതികരണവുമായി ഓപ്പൺഎഐ രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button