Latest NewsKeralaIndia

സഹകരണ സംഘങ്ങളുടെ പേരിൽ ‘ബാങ്ക്’ എന്ന് ചേർക്കുന്നത് നിയമ ​ലംഘനം: മുന്നറിയിപ്പ് നൽകി റിസര്‍വ് ബാങ്ക്

തിരുവനന്തപുരം: സഹകരണ സംഘങ്ങൾ പേരി​ന്റെ കൂ‌‍ടെ ‘ബാങ്ക്’ എന്ന് ചേർക്കുന്നതിന് എതിരെ റിസർവ് ബാങ്കിൻ്റെ മുന്നറിയിപ്പ്. ബാങ്കിംഗ് റെഗുലേഷൻ നിയമം ചില സഹകരണ സംഘങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ആർബിഐ ജാഗ്രതാ നിർദേശം നൽകിയത്.

ചില സഹകരണ സംഘങ്ങൾ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ സെക്ഷൻ 7 ലംഘിച്ച് ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി ആർ.ബി.ഐ വ്യക്തമാക്കി. ചില സഹകരണ സംഘങ്ങൾ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നാണ് ആർബിഐയുടെ മുന്നറിയിപ്പ് . ഇടപാടുകാർ ബാങ്കിംഗ് ലൈസൻസ് ഉണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ആർ ബി.ഐ നിർദേശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button