
കല്‍പ്പറ്റ: വയനാട് പേരിയ ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി പൊലീസ് എഫ്‌ഐആര്‍. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തി. രക്ഷപ്പെട്ടവര്‍ക്കായി കര്‍ണാടകത്തിലും തെരച്ചില്‍ തുടങ്ങി. കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് അനീഷ് ബാബുവിനെ ഈ മാസം പതിനാലാം തിയതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Read Also: തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: ഭൂരിഭാഗം ഇടങ്ങളും വെള്ളക്കെട്ടിനടിയിൽ, സ്കൂളുകൾക്ക് അവധി
ഒരുമാസത്തെ മുന്നൊരുക്കമാണ് മാവോയിസ്റ്റുകളെ പിടിക്കാന്‍ പൊലീസ് നടത്തിയത്. രക്തച്ചൊരിച്ചില്‍ ഇല്ലാത്ത ഓപ്പറേഷനിലൂടെയായിരുന്നു രണ്ട് പേരെ പിടികൂടിയത്.
ജനവാസ മേഖലയില്‍ നിന്ന് അകന്നുനിന്ന മാവോയിസ്റ്റുകള്‍ കഴിഞ്ഞ സെപ്തംബറില്‍ വനംവികസന കോര്‍പ്പറേഷന്‍ അടിച്ചു തകര്‍ത്തിരുന്നു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത നാലു തോക്കുകളില്‍ ഒന്ന് ഇന്‍സാസ് തോക്കാണ്.
Post Your Comments