Latest NewsNewsInternational

‘കുറ്റകൃത്യങ്ങളിൽ പങ്കാളികൾ…’: ഗാസയിലെ മാധ്യമപ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഒക്‌ടോബർ 7-ന് ഹമാസ് ഭീകരർ നടത്തിയ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിൽ പങ്കുചേർന്ന ഫോട്ടോ ജേർണലിസ്റ്റുകൾക്കെതിരെ അടിയന്തര നടപടി വേണമെന്ന് ഇസ്രായേൽ. ഇസ്രായേൽ അതിർത്തി പ്രദേശത്ത് ഹമാസ് ഭീകരർ ആക്രമണം നടത്തുമ്പോൾ ഗാസ ആസ്ഥാനമായുള്ള ഫോട്ടോ ജേർണലിസ്റ്റുകൾ ക്യാമറയിൽ പതിഞ്ഞതായി ഇസ്രായേലി മാധ്യമ നിരീക്ഷകരായ ഹോണസ്റ്റ് റിപ്പോർട്ടിംഗിന്റെ റിപ്പോർട്ട് ഒരു ഇസ്രായേലി നയതന്ത്രജ്ഞൻ പങ്കിട്ടതിന് പിന്നാലെയാണിത്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെ ആക്രമിക്കാനുള്ള ഭീകരസംഘടനയുടെ പദ്ധതികളെക്കുറിച്ച് ഈ മാധ്യമപ്രവർത്തകർക്ക് മുൻകൂർ അറിവുണ്ടായിരിക്കാമെന്ന സംശയം ഇതോടെ ഉയർന്നിട്ടുണ്ട്.

‘ഒക്‌ടോബർ ഏഴിന് ഗാസ മുനമ്പിനോട് ചേർന്നുള്ള കമ്മ്യൂണിറ്റികളിൽ ഹമാസ് ഭീകരർ നടത്തിയ ക്രൂരമായ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ അന്താരാഷ്ട്ര മാധ്യമങ്ങളുമായി പ്രവർത്തിക്കുന്ന ഫോട്ടോ ജേണലിസ്റ്റുകൾ പങ്ക് വഹിച്ചത് പിഎംഒയിലെ നാഷണൽ പബ്ലിക് ഡിപ്ലോമസി ഡയറക്ടറേറ്റ് വളരെ ഗൗരവത്തോടെ വീക്ഷിക്കുന്നു’. ഇസ്രായേൽ സർക്കാർ വ്യാഴാഴ്ച പറഞ്ഞു.

ഇസ്രായേൽ മാധ്യമപ്രവർത്തകരെ ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളിൽ പങ്കാളികളായി’ എന്ന് ആരോപിക്കുകയും അവരുടെ പ്രവർത്തനങ്ങൾ പ്രൊഫഷണൽ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഗവൺമെന്റ് പ്രസ് ഓഫീസ് (ഇസ്രായേൽ) ഈ ഫോട്ടോഗ്രാഫർമാരെ നിയമിച്ച മാധ്യമ സംഘടനകളുടെ ബ്യൂറോ ചീഫുകൾക്ക് ഒരു അടിയന്തര കത്ത് നൽകുകയും വിഷയത്തിൽ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button