KeralaLatest NewsNews

നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു

തിരുവനന്തപുരം: സിനിമാ നടനും മിമിക്രി താരവുമായ നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

Read Also: ഐഫോണിന് സമാനമായ ഈ ഫീച്ചർ സാംസംഗിലും! അനുകരണമാണോയെന്ന് ചോദിച്ച് ആരാധകർ

150 ൽ അധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിരവധി സിനിമകളിൽ കോമഡി വേഷങ്ങളിൽ തിളങ്ങിയ താരമാണ് അദ്ദേഹം. പല സിനിമകളിലെയും അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനം ഇന്നും മലയാളികളുടെ മനസിലുണ്ട്.

എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് ഹനീഫ്. സ്‌കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായിരുന്ന അദ്ദേഹം പിന്നീട് നാടകത്തിലും അഭിനയിച്ചു.

പിന്നീടാണ് അദ്ദേഹം കലാഭവൻ ട്രൂപ്പിൽ എത്തുന്നത്. ചെപ്പു കിലുക്കണ ചങ്ങാതിയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 1990 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്.

ഈ പറക്കും തളിക, പാണ്ടിപ്പട, മിമിക്‌സ് പരേഡ്, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ജലധാര പമ്പുസെറ്റ് തുടങ്ങിയ സിനിമകളിലെല്ലാം അദ്ദേഹം വേഷമിട്ടു.

Read Also: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ര​ണ്ട് കാ​റു​ക​ളി​ലും സ്‌​കൂ​ട്ട​റി​ലും ഇ​ടി​ച്ചു:സ്കൂ​ട്ട​ർ യാ​ത്രക്കാരിക്ക് ​ഗുരുതര പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button