സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി 44,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,610 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഇന്നലെ 80 രൂപയും കുറഞ്ഞിരുന്നു.
ആഗോളതലത്തിൽ സ്വർണവില ഇടിവിലാണ് ഉള്ളത്. ട്രോയ് ഔൺസിന് 9.02 ഡോളർ താഴ്ന്ന് 1,967.78 ഡോളർ എന്നതാണ് വില നിലവാരം. ഇസ്രായേൽ-ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ആഗോള സ്വർണവില 2000 ഡോളർ നിലവാരം കവിഞ്ഞിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട നടപടികൾ അവസാനിക്കാൻ ഒരുങ്ങുന്നുവെന്ന് സൂചനകൾ ലഭിച്ചതോടെയാണ്, സ്വർണവില വീണ്ടും ഇടിഞ്ഞത്. ആഗോള സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വില നിശ്ചയിക്കാറുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77.50 രൂപയും, 8 ഗ്രാം വെള്ളിക്ക് 620 രൂപയുമാണ് ഇന്നത്തെ വില നിലവാരം.
Also Read: പോക്‌സോ കേസ്: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടി
Post Your Comments