Latest NewsKeralaNews

പോക്‌സോ കേസ്: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടി

മലപ്പുറം: പോക്‌സോ കേസിൽ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിനെതിരെ നടപടി. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. വേലായുധനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച നടപടിയുണ്ടായത്.

Read Also: വൺപ്ലസ് 11 സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? ആമസോണിലെ ഈ ഓഫർ അറിയാതെ പോകരുതേ…

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ബസ് യാത്രയ്ക്കിടെയാണ് ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. പോക്‌സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also: വാഹനത്തിന്റെ സുരക്ഷ ഇനി ‘ജിയോയുടെ’ കയ്യിൽ ഭദ്രം! ഏറ്റവും പുതിയ ജിയോ മോട്ടീവ് വിപണിയിലെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button