ThiruvananthapuramKeralaNattuvarthaLatest NewsNews

പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി തട്ടിക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു: യു​വാ​വ് അ​റ​സ്റ്റി​ൽ

ന​ഗ​രൂ​ർ കു​ന്നാ​ട്ടു​കോ​ണം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ച്ചു എ​ന്ന സു​ധി​(23)യെ ആ​ണ് അറസ്റ്റ് ചെയ്തത്

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ഗ​രൂ​ർ കു​ന്നാ​ട്ടു​കോ​ണം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ച്ചു എ​ന്ന സു​ധി​(23)യെ ആ​ണ് അറസ്റ്റ് ചെയ്തത്. കി​ളി​മാ​നൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഗാസയിലെ ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി

പ്ര​തി പെ​ൺ​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യം നോ​ക്കി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ന​ഗ​രൂ​രി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പെ​ൺ​കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് കി​ളി​മാ​നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ ​തു​ട​ർ​ന്ന് പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന്​ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മു​മ്പും പ​ല ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ സി.​ഐ ബി. ​ജ​യ​ൻ എ​സ്.​ഐ​മാ​രാ​യ വി​ജി​ത്ത് കെ. ​നാ​യ​ർ, രാ​ജി കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button