വാഹനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ ഉപകരണമായ ജിയോ മോട്ടീവ് വിപണിയിൽ അവതരിപ്പിച്ചു. തൽസമയ 4ജി ജിപിഎസ് ട്രാക്കിംഗ് സൗകര്യമാണ് ജിയോ മോട്ടീവിന്റെ പ്രധാന ആകർഷണീയത. ഈ ഫീച്ചർ ഉപയോഗിച്ച് ഉടമയ്ക്ക് വാഹനം എവിടെയാണെന്ന് തിരിച്ചറിയാൻ സാധിക്കും. ഇതിനോടൊപ്പം ജിയോ ഫെൻസിംഗ് സെറ്റ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ നിശ്ചിത പരിധിക്ക് അപ്പുറത്തേക്ക് വാഹനം സഞ്ചരിച്ചാൽ ഉടമയ്ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.
കാറുകൾ അടക്കമുള്ള വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവർക്ക് ഏറെ ഉപകാരപ്രദമായ തരത്തിലാണ് ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റിയറിംഗിന്റെ താഴെയുള്ള ഒബിഡി പോർട്ടിലാണ് ജിയോ മോട്ടീവ് കണക്ട് ചെയ്യേണ്ടത്. സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് മുഖാന്തരം ജിയോ മോട്ടീവ് പ്രവർത്തിപ്പിക്കാനാകും. ഡ്രൈവറുടെ ഡ്രൈവിംഗ് രീതികൾ കൃത്യമായി വിലയിരുത്താൻ ഈ ഉപകരണത്തിലൂടെ കഴിയുന്നതാണ്.
Also Read: ‘കേരള മെനു അൺലിമിറ്റഡ്’: ബ്രാൻഡിംഗ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ആന്റി തെഫ്റ്റ്, ആക്സിഡന്റ് ഡിറ്റക്ഷൻ സംവിധാനങ്ങളും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോ സിം ഉപയോഗിച്ചാണ് ഈ ഉപകരണം പ്രവർത്തിപ്പിക്കേണ്ടത്. ആമസോൺ, റിലയൻസ് ഇ-കോമേഴ്സ്, ജിയോ.കോം എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മുഖാന്തരം ജിയോ മോട്ടീവ് വാങ്ങാവുന്നതാണ്. 4,999 രൂപയാണ് ഈ ഉപകരണത്തിന്റെ വില.
Post Your Comments