തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ ആദിവാസികളെ മനുഷ്യ പ്രദര്‍ശന വസ്തുക്കളാക്കി എന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസികളെ ഷോകേയ്സ് ചെയ്തിട്ടില്ലെന്നും നടന്നത് അനുഷ്ഠാന കലകളുടെ അവതരണമാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. കുടിലിന്‍റ മുന്‍പില്‍ ഗോത്ര വിഭാഗങ്ങള്‍ അവരുടെ പൂര്‍വികര്‍ അവതരിപ്പിച്ച മാതൃകയില്‍ അനുഷ്ഠാന കല അവതരിപ്പിച്ചതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു.
വിവാദത്തില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍റെ വിമര്‍ശനവും മുഖ്യമന്ത്രി തള്ളികളഞ്ഞു. മന്ത്രി പരിപാടി കണ്ടിട്ടില്ലെന്ന് അല്ലേ പറഞ്ഞതെന്നും പരിപാടിയെ ആകെ മന്ത്രി തള്ളി കളഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു മന്ത്രി കെ. രാധാകൃഷ്ണന്‍റെ പ്രതികരണം. ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികൾ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ അതിതീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 57400 കോടി രൂപയുടെ കുറവ് ഇതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിലുണ്ടായി. കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments