KeralaLatest NewsNews

തനിക്ക് ഇഡി നോട്ടീസ് കിട്ടിയിട്ടില്ല: സിപിഎം തൃശൂര്‍ ജില്ലാസെക്രട്ടറി എം.എം വര്‍ഗീസ്

അഴിമതിക്കാര്‍ക്ക് എതിരെ പാര്‍ട്ടി കര്‍ശന നിലപാട് സ്വീകരിച്ചു

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. പത്രത്തിലൂടെയാണ് വാര്‍ത്തകള്‍ അറിഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വര്‍ഗീസ് പറഞ്ഞു.

Read Also: ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് വീടിന്റെ മ​തി​ൽ ത​ക​ർ​ത്തു

‘അറിയിപ്പ് ലഭിച്ചിട്ടില്ല. വാര്‍ത്തകള്‍ വന്നതായി അറിഞ്ഞു. പത്രത്തിലാണ് വായിക്കുന്നത്. കരുവന്നൂരുമായി ബന്ധപ്പെട്ട് അവരന്വേഷിക്കട്ടെ. അന്വേഷണവുമായി സഹകരിക്കും. ഇഡിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണ്. ഇടത് രാഷ്ട്രീയത്തിനെതിരായ കടന്നാക്രമണമാണ് ഇഡി അന്വേഷണം. കരുവന്നൂര്‍ ഇഡി അന്വേഷണത്തില്‍, ആര്‍എസ്എസിനൊപ്പമാണ് കോണ്‍ഗ്രസ്. അന്വേഷണം സിപിഎം നിയമപരമായും രാഷ്ട്രീയമായും നേരിടും. സിപിഎമ്മിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല. സുതാര്യമായാണ് പാര്‍ട്ടി കൈകാര്യം ചെയ്തത്. അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നിലപാടാണ് പാര്‍ട്ടി എടുക്കുക. സഹകരണ മേഖലയെ പൊളിച്ചു നാശപ്പെടുത്തുന്ന ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്’, എം.എം. വര്‍ഗീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button