KeralaLatest NewsNews

ഓൺലൈൻ തട്ടിപ്പ്: പരാതികൾ രജിസ്റ്റർ ചെയ്യാൻ ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്. വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930 എന്ന് പോലീസ് അറിയിച്ചു.

Read Also: വാഹനത്തിന്റെ സുരക്ഷ ഇനി ‘ജിയോയുടെ’ കയ്യിൽ ഭദ്രം! ഏറ്റവും പുതിയ ജിയോ മോട്ടീവ് വിപണിയിലെത്തി

പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്. അതിനാൽ, നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് സൈബർ ഹെൽപ്പ്ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: പിഎം കിസാൻ സമ്മാൻ യോജന: മുഴുവൻ ഗുണഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button