Latest NewsKeralaNews

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് കസ്റ്റഡിയിൽ

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് എന്നറിയപ്പെടുന്ന അനീഷിനെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. 2022 ൽ തൃക്കാക്കര പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന ഒരു കൊലപാതകശ്രമ കേസിലും, 31.10.2023 തീയതി പനങ്ങാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന തട്ടിക്കൊണ്ടുപോകൽ കേസിലും കാപ്പ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കുന്നതിനായും ഇയാളെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു.

Read Also: വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി: സംശയങ്ങൾക്കുള്ള മറുപടി ഇതാ

കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ ഐപിഎസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം അനീഷിനെ കസ്റ്റഡിയിലെടുത്ത് പോലീസ് നിരീക്ഷണത്തിലാക്കുകയായിരുന്നു. അനീഷിനേയും സംഘത്തേയും പിടികൂടുന്നതിന് ‘കൊച്ചി സിറ്റി പോലീസ് ഓപ്പറേഷൻ മരട്’ എന്ന പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി അന്വേഷിച്ചു വരികയായിരുന്നു..

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരൻ ഐപിഎസിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മീഷണർമാരായ പി രാജ് കുമാർ, റ്റി ആർ ജയകുമാർ, പി വി ബേബി, ഇൻസ്‌പെക്ടർമാരായ പ്രതാപ് ചന്ദ്രൻ, വിപിൻദാസ്, തൃദീപ് ചന്ദ്രൻ, സബ് ഇൻസ്‌പെക്ടർമാരായ അഖിൽ, എയിൻബാബു. ആഷിക്, ജിൻസൻ ഡൊമിനിക്, സെബാസ്റ്റിൻ പി ചാക്കോ, രതീഷ്, ജോസി, സുനേഖ്, എഎസ്‌ഐ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ് കുമാർ, വിബിൻ, ജിത്തു. ശബരിനാഥ്, വിഷ്ണു, മനീഷ്, ശ്രീജിത്, എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മരട് അനീഷ് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കൂടാതെ കർണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും വിവിധ കേസുകളിൽ പ്രതിയാണ്. കേരളത്തിൽ മാത്രം കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, വധശ്രമം, ഗുണ്ടാപ്പിരിവ്, തുടങ്ങി 45 ഓളം കേസുകളിൽ അനീഷ് പ്രതിയാണ്. അനീഷിനെതിരെ എറണാകുളം ജില്ല കളക്ടർ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Read Also: സെക്‌സിനെ കുറിച്ച് പുരുഷൻമാർ അറിയണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്ന രഹസ്യങ്ങൾ ഇവയാണ്: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button