Latest NewsKeralaNews

‘ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിച്ചു’, ജയില്‍ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി കുടുംബം

തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. കൊടിസുനിയുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read Also: ബെംഗളൂരുവിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയേയും അപ്പാർട്ട്മെന്റിനുള്ളിൽ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിലെ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ കൊടി സുനി ഉള്‍പ്പടെ പത്ത് തടവുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, നിബുരാജ് തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള തടുവകാര്‍ക്കെതിരെയാണ് കേസെടുത്തത്.

ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥരുടെ ജയില്‍ സന്ദര്‍ശനത്തിനിടെ രണ്ട് തടവുകാര്‍ മട്ടന്‍ കൂടുതല്‍ അളവില്‍ വേണമെന്ന് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.

എന്നാല്‍, അനുവദനീയമായ അളവില്‍ കൂടുതല്‍ മട്ടന്‍ നല്‍കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button