ഹൈദരാബാദ്: ബസ് സ്റ്റാന്‍ഡില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആന്ധപ്രദേശിലെ വിജയവാഡയിലെ പണ്ഡിറ്റ് നെഹ്റു ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ബസ് കാത്തിരുന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആഡംബര ബസാണ് അപകടമുണ്ടാക്കിയത്.
Read Also: ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കി: ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments