Latest NewsKeralaNews

കെ വി ലൈനിൽ നിന്നും ഷോക്കേറ്റു: കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

തൃശൂർ: 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കൈപമംഗലത്താണ് സംഭവം. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി ആണ് മരിച്ചത്. 45 വയസായിരുന്നു.

Read Also: 2024ല്‍ യൂറോപ്പിലെങ്ങും ഭീകരാക്രമണം, വൈദ്യുതി നിലയങ്ങള്‍ തകരും: ബാബ വംഗയുടെ പ്രവചനം

ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഏരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെ വി ലൈനിലെ ഇൻസുലേറ്റർ മാറാനായി ശ്രമിക്കുമ്പോഴാണ് തമ്പിയ്ക്ക് ഷോക്കേറ്റത്.

ലൈൻ ഓഫ് ചെയ്ത ശേഷമാണ് ജോലിക്ക് കയറിയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ എങ്ങിനെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന കാര്യം വ്യക്തമല്ല.

Read Also: ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറും, കനത്ത മഴയ്ക്ക് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button