കൊച്ചി: ഫുഡ് വ്ളോഗര്‍ രാഹുല്‍ എന്‍. കുട്ടി(33) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഹുലിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്ന് പനങ്ങാട് പോലീസ്.
Read Also: ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമുള്ള ബില്ലുകളിൽ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടായി
വണ്ണം കുറയ്ക്കുന്നതിനായി രാഹുല്‍ ഒരു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞതായി പനങ്ങാട് എസ്എച്ച്ഒ അറിയിച്ചു. അടുത്തയാഴ്ച തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകേണ്ടതായിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ് സംഘവും. രാഹുല്‍ ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് ഒപ്പമുണ്ടായിരുന്നു മൂന്ന് സുഹൃത്തുക്കളുടെയും രാഹുലിന്റെ ഭാര്യ, മാതാപിതാക്കള്‍ എന്നിവരുടെയും മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു.
അതില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. രാഹുലിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു രാഹുലിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളില്‍ ജനപ്രീതി നേടിയ ‘ഈറ്റ് കൊച്ചി ഈറ്റ്’ കൂട്ടായ്മയിലെ വ്ളോഗറും കണ്ടന്റ് ക്രിയേറ്ററുമായിരുന്നു രാഹുല്‍.
Post Your Comments