ബംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും വേട്ടയ്ക്കായി അതിക്രമിച്ച് കടന്ന സംഘവും തമ്മിലാണ് തമ്മിൽ വെടിവെപ്പുണ്ടായത്. വേട്ട സംഘത്തിലെ ഒരാളാണ് മരിച്ചത്.
Read Also: കോവിഡ് പ്രതിരോധത്തിൽ പ്രാദേശിക ഭരണ, പൊതുജനാരോഗ്യ സംവിധാനങ്ങൾ മുഖ്യ പങ്ക് വഹിച്ചു: കേരളീയം സെമിനാർ
ഭീമനബീഡ് സ്വദേശി മനു (27) ആണ് മരണപ്പെട്ടത്. മാൻവേട്ടയ്ക്കായാണ് സംഘം കാട്ടിൽ കയറിയതെന്ന് വനം വകുപ്പ് വ്യക്തമാക്കി. വിവരം അറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ വേട്ടസംഘം വെടിയുതിർക്കുകയായിരുന്നു. നാടൻ തോക്കുകൾ ഉപയോഗിച്ചാണ് വെടിവെച്ചത്. സ്വയരക്ഷയ്ക്കായി തിരികെ വെടി വെച്ചപ്പോഴാണ് മനുവിന് വെടിയേറ്റത്.
Post Your Comments