Latest NewsKerala

ഇടുക്കിയിൽ ഉരുൾപൊട്ടൽ, പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി, ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

ഇടുക്കി: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുകയാണ്. മഴയിൽ ഒട്ടനവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടി. പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി. പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെയാണ് വെളളം കവിഞ്ഞൊഴുകിയത്.

തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തൻപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി. പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കിൽപെട്ടു.

ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ഫയർ ഫോഴ്സും ചേർന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഉടുമ്പൻചോല ശാന്തൻപാറ റോഡിൽ മരം വീണ് ഗതാഗതം തടസ്സം നേരിട്ടത് ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ചു മാറ്റിയും മണ്ണ് നീക്കം ചെയ്തും പുനസ്ഥാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button