Latest NewsKeralaNews

കേരളീയം വന്‍ വിജയം: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളീയം വന്‍ വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇന്നലെ വൈകീട്ട് 6 മുതല്‍ 11 വരെ കനകക്കുന്നില്‍ എത്തിയത് ഒരുലക്ഷം പേരാണ്. ഈ രീതിയില്‍ ഒരു മഹോത്സവം ഇതുവരെ തിരുവനന്തപുരത്ത് നടന്നിട്ടില്ല. കേരളീയം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എന്നും അദ്ദേഹം പറഞ്ഞു.

Read Also: ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരെ മടക്കി അയച്ച് പാകിസ്ഥാൻ; എല്ലാത്തിനും കാരണം താലിബാന്റെ ആ തീരുമാനം?

കേരളീയത്തിന്റെ സമാപനം നാളെ വൈകീട്ട് 4 മണിക്ക് നടക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ശിവന്‍കുട്ടി രൂക്ഷ വിമര്‍ശനം നടത്തി. ‘കുറെ നാളായി ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. കേരളീയം ധൂര്‍ത്താണെന്ന ഗവര്‍ണറുടെ ആരോപണം വസ്തുതാവിരുദ്ധമാണ്. ഗവര്‍ണര്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മാറുന്നു. കണക്കുകള്‍ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ ചോദിച്ചാല്‍ നല്‍കാം’, അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button