
ന്യൂഡല്‍ഹി: രാജ്യത്ത് മോദി സര്‍ക്കാരിന് എതിരെ ജനവികാരം ശക്തമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ജനങ്ങളുടെ സര്‍വേയില്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സര്‍ക്കാരുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദി ഭരണത്തിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്നണി അധികാരത്തിലെത്തും. കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നേരിട്ട് വിലയിരുത്തിയതാണ്. മധ്യപ്രദേശില്‍ കാറ്റ് കോണ്‍ഗ്രസിന് അനുകൂലം. ഛത്തീസ്ഗഡില്‍ ഭരണതുടര്‍ച്ചയുണ്ടാകും. പരാജയഭീതിയില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ ബിജെപി വേട്ടയാടുന്നു’, കെ.സി വേണുഗോപാല്‍ പറഞ്ഞു.
‘തെലങ്കാനയില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. മികച്ച ഭരണമാണ് രാജസ്ഥാനിലുള്ളത്. അത് ജനങ്ങള്‍ അംഗീകരിക്കും. അഞ്ചിടത്തും കോണ്‍ഗ്രസിന് ഭരണം ലഭിക്കും’, വേണുഗോപാല്‍ പറഞ്ഞു.
Post Your Comments