KeralaLatest News

കൊടി സുനിയുടെ നേതൃത്വത്തിൽ നടന്നത് ആയുധങ്ങൾ ഉപയോ​ഗിച്ചുള്ള ആക്രമണം: ഉപകരണങ്ങൾ തകർത്തു, ജീവനക്കാർ ആശുപത്രിയിൽ

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഉൾപ്പെടെ പ്രതിയായ കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചത് ആയുധങ്ങൾ ഉപയോഗിച്ചാണ്. തടവുകാരുടെ സംഘം ചേർന്നുള്ള ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തടവുകാരുടെ ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഘർഷത്തിൽ നിന്ന് ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെ കൊടി സുനിയുടെ നേതൃത്വത്തിൽ തടവുകാർ ജയിൽ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോ​ഗിച്ചായിരുന്നു ആക്രമണം. ജയിൽ ഓഫീസിലെ ഫർണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ മൂന്നുപേരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവരെ ജയിൽ ഉദ്യോ​ഗസ്ഥർ കൊലക്കേസ് പ്രതികളെ മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.

തുടർന്ന് കൊടി സുനിയും സംഘവും പ്രതികളെ മാറ്റിയ ബ്ലോക്കിലേക്കെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കൊലക്കേസ് പ്രതികളിലൊരാൾ സ്വയം പരിക്കേൽപ്പിച്ചതായും വിവരമുണ്ട്.കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള അപ്രതീക്ഷിത ആക്രമണം ജീവനക്കാർക്ക് തടയാനായില്ല. തടവുകാർ ജയിൽ ഓഫിസിലെ ഫർണിച്ചറുകൾ തല്ലിത്തകർത്തു. പിന്നീട് ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർ കൂടി സ്ഥലത്തെത്തിയാണ് തടവുകാരെ കീഴ്‌പ്പെടുത്തിയത്.

ജയിലിൽ മുൻപും പ്രശ്നങ്ങളുണ്ടാക്കിയിട്ടുള്ളയാളാണു കൊടി സുനി. വിയ്യൂർ ജയിലിനുള്ളിൽ തനിക്കു വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സുനി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇത് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മർദ തന്ത്രമാണെന്നാണു സൂചന. വിയ്യൂരിൽ സുനിയുടെ കയ്യിൽനിന്നു മൊബൈൽ ഫോൺ പിടികൂടുകയും കോവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാർക്കും ലഭിച്ച പ്രത്യേക പരോളിൽനിന്നു തഴയപ്പെടുകയും ചെയ്തതോടെയാണു കണ്ണൂരിലേക്കു മാറാൻ സുനി ശ്രമം തുടങ്ങിയതെന്നാണു വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button