
ഒക്ടോബർ ഏഴിന് ഒരു സംഗീത പരിപാടിക്കിടെ ഹമാസ് നടത്തിയ ആക്രമണത്തിൽ നിന്ന് നിരവധി പേർ രക്ഷപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ ഒരാളാണ് ഇസ്രായേലി മോഡലായ നോം മസൽ ബെൻ-ഡേവിഡ്. ബെന്നിന്റെ രക്ഷപ്പെടൽ വളരെ അപകടം പിടിച്ച രീതിയിൽ ആയിരുന്നു. കുപ്പത്തൊട്ടിയിൽ തന്റെ കാമുകന്റേത് ഉൾപ്പെടെയുള്ള മൃതദേഹങ്ങളുടെ അടിയിൽ ആണ് ആക്രമണത്തിനിടെ താൻ അഭയം പ്രാപിച്ചതെന്ന് ഇവർ പറയുന്നു. ഒരു പ്രൊഫഷണൽ മോഡലാണ് ഇവർ.
സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കാമുകനും സുഹൃത്തുക്കൾക്കും ഒപ്പം എത്തിയതായിരുന്നു ബെൻ-ഡേവിഡ്. ഇതിനിടയിലായിരുന്നു ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവതിയുടെ കാലിനും ഇടുപ്പിനും വെടിയേറ്റു. മുറിവിൽ നിന്നും ഒരുപാട് രക്തം ഒലിച്ചുപോയി. അപ്പോഴും എങ്ങനെയെങ്കിലും ജീവൻ തിരിച്ച് കിട്ടിയാൽ മതിയെന്നായിരുന്നു തനിക്കെന്ന് ഇവർ ഓർത്തെടുക്കുന്നു. ഏകദേശം രണ്ടു മണിക്കൂറോളം കുപ്പാത്തൊട്ടിയിൽ നിശബ്ദതമായി ഒളിച്ചിരിക്കുകയായിരുന്നു. തന്റെ കൺമുന്നിൽ വച്ചാണ് കാമുകൻ ഡേവിഡ് നെമാൻ കൊല്ലപ്പെട്ടതെന്നും അവർ പറഞ്ഞു.
‘ഹമാസ് തോക്കുധാരികൾ അടുത്തെത്തിയപ്പോൾ, ഡേവിഡ് എന്നെ എടുത്ത് കണ്ടെയ്‌നറിന്റെ പുറകിലേക്ക് എറിഞ്ഞു. കഴിയുന്നത്ര ആഴത്തിൽ പോയി ഒളിക്കാൻ അവൻ എന്നോട് ആവശ്യപ്പെട്ടു. അതിനിടയിൽ അവരിൽ ഒരാൾ ‘അല്ലാഹു അക്ബർ’എന്ന് അലറികൊണ്ട് അകത്തേക്ക് ചാടി. തുടർന്ന് തോക്കുധാരികൾ ഡേവിഡിന്റെ നെഞ്ചിലേക്ക് വെടിയുതിർത്തു. അങ്ങനെ ഡേവിഡ് മരണത്തിന് കീഴടങ്ങി. തോളിൽ വെടിയേറ്റ് മരിച്ച ഒരു പെൺകുട്ടിയുടെയും കാമുകന്റെയും മൃതദേഹത്തിനടിയിലാണ് ഞാൻ ഒളിച്ചിരുന്നത്. ഈ ആക്രമണത്തിൽ സിവിലിയന്മാരെയും കുട്ടികളെയും കൊല്ലുകയും ആളുകളെ ജീവനോടെ കത്തിക്കുകയും സിവിലിയന്മാരുടെയും സൈനികരുടെയും മൃതദേഹങ്ങൾ ദുരുപയോഗം ചെയ്യുകയും ഉൾപ്പെടെ കുറ്റകൃത്യങ്ങളുടെ ഒരു നീണ്ട നിരയാണ് ഹമാസ് നടത്തിയത്. അതിനാൽ ഈ ക്രൂരകൃത്യങ്ങൾക്ക് ശേഷം സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ട്’, ബെൻ-ഡേവിഡ് കൂട്ടിച്ചേർത്തു.
അതേസമയം ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ആണ് യുവതിയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയത്. നിലവിൽ നെതന്യയിലെ ലാനിയാഡോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ബെൻ-ഡേവിഡ്.
Post Your Comments