Latest NewsKeralaNews

കത്തി കാണിച്ച് ഭയപ്പെടുത്തി യുവതിയുടെ 3 പവന്റെ മാല കവർന്നു: സംഭവം തൃശൂരിൽ

തൃശൂർ: തൃശൂരിൽ യുവതിയെ കത്തി കാട്ടി ഭയപ്പെടുത്തി മൂന്ന് പവൻ്റെ മാല കവർന്നതായി പരാതി. തൃശൂര്‍ പെരിഞ്ഞനത്ത് ആണ്‌ സംഭവം. രാത്രി പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്പത്ത് ശോഭന പുരുഷോത്തമൻ്റെ വീട്ടിലാണ് സംഭവം നടന്നത്.

ശോഭനയുടെ മകൾ പ്രീജുവിൻ്റെ കഴുത്തിൽ നിന്നുമാണ് മാല പൊട്ടിച്ചെടുത്തത്. ശോഭനയും പ്രീജുവിൻ്റെ മകനും ചേർന്ന് വീടിൻ്റെ ഗെയിറ്റ് അടക്കാൻ പോയ നേരത്താണ് പതുങ്ങി നിന്നിരുന്ന കള്ളൻ വീട്ടിൽ കയറി പ്രീജുവിനെ ഭയപ്പെടുത്തി  മാല പൊട്ടിച്ചത്. കയ്യിലുണ്ടായിരുന്ന കത്തി വീട്ടിൽ ഉപേക്ഷിച്ചാണ് കള്ളൻ കടന്നു കളഞ്ഞത്. കയ്പമംഗലം  പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button