Latest NewsKeralaNews

ശാസ്ത്രസാങ്കേതിക രംഗത്തെ വനിതകളുടെ നേട്ടം വിസാറ്റ് തെളിയിച്ചു: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക രംഗത്ത് വനിതകളുടെ കുതിച്ചുചാട്ടമാണ് വി സാറ്റ് രൂപകല്പനയിലൂടെ തെളിഞ്ഞു വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇന്ത്യയിലെ തന്നെ ആദ്യത്തെ, വനിതകളാൽ നിർമിച്ച സാറ്റ്‌ലൈറ്റുമായി ബന്ധപ്പെട്ടു യൂണിവേഴ്സിറ്റി കോളജിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ശ്വാസകോശം ചുരുങ്ങി, ഒരു തുള്ളി വെള്ളം പോലും കിട്ടാതെ നടൻ ബോബി മരിച്ചത്: സഹോദരങ്ങൾ വെളിപ്പെടുത്തുന്നു

സാങ്കേതിക രംഗത്തെ നേട്ടങ്ങൾ സമൂഹത്തിലേക്കെത്തിക്കുന്നതിനു വനിതകൾ മുൻപന്തിയിലുണ്ടാകണം. നിർമിത ബുദ്ധി റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ പുതിയ സാദ്ധ്യതകൾ കണ്ടെത്തണമെന്നും അവയുടെ പ്രോത്സാഹനത്തിനായി സർക്കാർ എന്നും മുന്നിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് എവിടെയും അഭിമാനത്തോടെ പറയാവുന്ന ഒരു പേരായി എൽ ബി എസ് വനിതാ എൻജിനീയറിങ് കോളേജ് മാറി എന്നും സർക്കാരിന്റെ പിന്തുണ മുൻപെന്നപോലെ എപ്പോഴും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സർക്കാരിന്റെ കേരളീയം 2023 നോട് അനുബന്ധിച്ചു പൂജപ്പുര എൽ ബി എസ് വനിതാ എഞ്ചിനിയറിങ് കോളജിലെ വിസാറ്റ് (വിമെൻ എൻജിനീയേർഡ് സാറ്റലൈറ്റ്) നിർമാണത്തിന്റെ പിന്നിലുള്ള അധ്യാപകരായ ഡോ ലിസി എബ്രഹാം, ഡോ രശ്മി ആർ, ഡോ സുമിത്ര എം ഡി, വിദ്യാർഥിനികളായ ഷെറിൽ മറിയം ജോസ്, ദേവിക, സൂര്യ ജയകുമാർ എന്നിവർക്ക് ആർ ബിന്ദു എക്സെല്ലെൻസ് അവാർഡുകൾ വിതരണം ചെയ്തു.

Read Also: മലയാള സിനിമയിൽ ഇപ്പോൾ കലാകാരന്മാർ ഒന്നുമില്ല, കലയെ വിറ്റു ജീവിക്കുന്നവർ മാത്രമേയുള്ളൂ: സന്തോഷ് പണ്ഡിറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button