വൈക്കം: എംഡിഎംഎ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നല്‍കിയതിന് ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലം ശക്തികുളങ്ങര, കാവനാട് ഉദയനച്ചം അര്ജുന് ബി. ചന്ദ്രന്(21) ആണ് അറസ്റ്റിലായത്. വൈക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിനു വൈക്കത്തു നിന്നാണ് ഇയാളെ പിടികൂടിയത്. എംഡിഎംഎ കടത്തിയ കേസിൽ ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് മുനീർ, അക്ഷയ് സോണി എന്നിവരെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. ഇവർക്ക് സാമ്പത്തിക സഹായം ചെയ്തതിന് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അജിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടരന്വേഷണത്തിലാണ് പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് ഇയാള്‍കൂടി പൊലീസിന്റെ പിടിയിലാകുന്നത്.
Read Also : ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; ദീപാവലിക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
വൈക്കം സ്റ്റേഷൻ എസ്എച്ച് രാജേന്ദ്രൻ നായർ, എസ്ഐ. വിജയപ്രസാദ്, സി.പി.ഓ മാരായ സുദീപ്, സുമൻ, അജേന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments