ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളില്‍ നീര്‍ക്കെട്ടോ ദുര്‍ബലതയോ ഉണ്ടാക്കുന്ന രോഗമാണ് സന്ധിവാതം. സന്ധിവാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് സമയബന്ധിതമായ ഇടപെടലിന് നിര്‍ണായകമാണ്.
Read Also: മുഖകാന്തി വർദ്ധിപ്പിക്കാൻ ചെറുനാരങ്ങാ നീരും ഗ്ലിസറിനും
നേരത്തെയുള്ള രോഗനിര്‍ണ്ണയവും ചികിത്സയും രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനും രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാനും സന്ധികളുടെ കേടുപാടുകള്‍ തടയാനും സഹായിക്കും. ആര്‍ക്കും ഏത് പ്രായത്തിലും സന്ധിവാതം ഉണ്ടാകാം. എന്നാല്‍ ചിലര്‍ക്ക് സന്ധിവാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്.
ആര്‍ത്രൈറ്റിസ് പൊതുവേ പ്രായമായവരെ മാത്രം ബാധിയ്ക്കുന്ന രോഗമാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ പ്രായമായവരെ മാത്രമല്ല, ചെറുപ്പക്കാരെ വരെ ബാധിയ്ക്കുന്ന ഒരു പ്രശ്നമാണ് ഇത്. സന്ധിവാതത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് സന്ധിവേദന. ഇത് സാധാരണയായി ഒരു നേരിയ രീതിയിലോ ഇടയ്ക്കിടെ മാത്രമായോ ഉണ്ടാകുന്നു. കാല്‍മുട്ട് ഭാഗത്താകും അധികം പേര്‍ക്കും വേദന അനുഭവപ്പെടുക. അമിതമായ വ്യായാമം, സമ്മര്‍ദ്ദം അല്ലെങ്കില്‍ കാലാവസ്ഥ മാറ്റം എല്ലാം വേദനയ്ക്ക് കാരണമാകുന്നു.
കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേല്‍ക്കാന്‍ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാന്‍ മുട്ടുമടക്കുമ്പോള്‍ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്റെ ലക്ഷണങ്ങളാണ്.
സന്ധികളില്‍ ഉണ്ടാകുന്ന നീരിനെ അവഗണിക്കരുത്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ അത് നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. നീര് വയ്ക്കുന്നിടത്ത് ചര്‍മം ചുവന്നിരിക്കുകയും ഇവിടെ നല്ല ചൂട് ഉണ്ടാകുകയും ചെയ്യും. സന്ധിവാതം സന്ധികളില്‍ മാത്രം ഒതുങ്ങുന്നില്ല. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. വിട്ടുമാറാത്ത വേദനയും വീക്കവും ക്ഷീണത്തിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകും.
സന്ധിവാതമുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…
സന്ധിവാതമുള്ളവര്‍ ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം.
കിടക്കുമ്പോള്‍ മുട്ടുകള്‍ നിവര്‍ത്തിവച്ച് നീണ്ടു നിവര്‍ന്നു കിടക്കുക.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ലളിതമായ സ്‌ട്രെച്ചിങ് വ്യായാമം ചെയ്യുക.
സ്‌ട്രെസ് കൂടുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
Post Your Comments