ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.

Read Also: ഈ കമ്പനികൾക്ക് ഗുണനിലവാരമില്ല!! പാരസെറ്റമോളും പാന്റോപ്പും അടക്കമുള്ള 12 മരുന്നുകള്‍ക്ക് സംസ്ഥാനത്ത് നിരോധനം

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമ്മാണം, ധീരത എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. കുട്ടികളെ 6 വയസ് മുതൽ 11 വയസ് വരെ, 12 വയസ് മുതൽ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതുവിഭാഗത്തിനും, ഭിന്നശേഷി വിഭാഗത്തിനും, പ്രത്യേകം പ്രത്യേകം അവാർഡുകൾ നൽകുന്നു.

ഓരോ ജില്ലയിൽ നിന്നും ഈ വിഭാഗത്തിൽപ്പെട്ട ആകെ 4 കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജില്ലാതലത്തിൽ ജില്ലാ കളക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. നവംബർ 14ന് സംസ്ഥാന ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും.

Read Also: ഗാസയിലെ ആക്രമണം സംബന്ധിച്ച് വിവാദ പ്രസ്താവന: മന്ത്രിയെ സസ്‌പെന്‍ഡ് ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

Share
Leave a Comment