തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദിനെതിരെ രൂക്ഷ വിമർശനവുമായി വ്യവസായ മന്ത്രി പി രാജീവ്. ഗവർണർ ബില്ലുകൾ വൈകിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
Read Also: മാനവീയം വീഥിയില്‍ കടുത്ത നിയന്ത്രണം, രാത്രി 12ന് ശേഷം ഉച്ചഭാഷിണി നിരോധനം ഏര്‍പ്പെടുത്തി പൊലീസ്
രാഷ്ട്രീയപരമായ പരാമർശം നടത്തുന്നത് ഉചിതമാണോയെന്ന് ഗവർണർ ചിന്തിക്കണം. കേരളത്തിന്റെ മഹോത്സവമായ കേരളീയത്തെ ജനങ്ങൾ ഏറ്റെടുത്തു. മുസ്ലിം ലീഗിന് യുഡിഎഫ് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, എല്ലാ ഭരണാഘടനസീമകളും സർക്കാർ ലംഘിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments