
തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ പങ്കെടുത്തത് പിണറായി വിജയനെ പുകഴ്ത്താനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തിരാജിനെക്കുറിച്ച് സംസാരിക്കാനാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ വിലക്കുണ്ടെന്ന കാര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചില്ലെന്ന് മണിശങ്കര്‍ അയ്യര്‍ പ്രതികരിച്ചു.
Read Also: പ്രഭാത നടത്തത്തിനിടെ സ്കൂട്ടറിടിച്ച് അപകടം: 63കാരൻ മരിച്ചു
എഐസിസി നേതൃത്വം വിശദീകരണം തേടിയാല്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ എത്തിയ ശേഷമാണ് വിലക്കിനെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. അവസാന നിമിഷം മാത്രമാണ് ഇത് സംബന്ധിച്ച് കെപിസിസി നിര്‍ദ്ദേശം നല്‍കിയതെന്നും ഒരുതരത്തിലും പ്രതിസന്ധിയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി.
Post Your Comments