KeralaLatest NewsNews

വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം: ജയിൽ ജീവനക്കാരെ തടവുപുള്ളികൾ ആക്രമിച്ചു

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചു. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലാണ് തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചത്.

Read Also: കോവിഡ് വെല്ലുവിളിയെ മികച്ച രീതിയില്‍ അതിജീവിക്കാനായത് അഭിമാനകരമായ നേട്ടമെന്ന് കേരളീയത്തിൽ വീണ ജോർജ്

സംഘർഷത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു. ഒരു പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം ജയിലിൽ നിന്നും അച്ചടക്ക നടപടിയെ തുടർന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റിയ കാട്ടുണ്ണി, അരുൺ എന്നീ രണ്ട് കൊലക്കേസ് പ്രതികളാണ് ആദ്യം പ്രശ്‌നം ആരംഭിച്ചത്. ഓഫീസിലേക്ക് പരാതിയുമായി പോയ അവർ ഇവിടെ വെച്ച് ചായ കൊണ്ടുവന്ന ഗ്ലാസ് കൊണ്ട് കൈമുറിക്കാൻ ശ്രമിച്ചു. ഈ സമയത്ത് കൊടി സുനിയുടെ നേതൃത്വത്തിലുളള സംഘം ഗാർഡ് ഓഫീസറുടെ മുറിയും തകർത്തു. മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും ഇവർ തകർത്തു.

ജില്ലാ ജയിലിൽ ഉദ്യോഗസ്ഥരെത്തിയാണ് പിന്നീട് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

Read Also: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം: സ്കൂളുകളുടെ അവധി വീണ്ടും ദീർഘിപ്പിച്ചു, നാളെ മുതൽ ഓൺലൈൻ ക്ലാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button