KeralaLatest NewsNews

യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തി ഓട്ടോ ഡ്രൈവർ. തിരുവനന്തപുരം നഗരത്തിലാണ് സംഭവം. രാത്രി യാത്രക്കിടെ ആളില്ലാത്ത സ്ഥലത്തുവച്ചാണ് ഡ്രൈവർ യാത്രക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ജിയാസ് എന്നയാളാണ് അറസ്റ്റിലായത്.

Read Also: ആകെയുള്ളത് സര്‍ക്കാര്‍ പതിച്ചു നല്‍കിയ 3 സെന്റ് ഭൂമി, മകളുടെ കല്യാണത്തിനെടുത്ത ലോണ്‍ അടവ് മുടങ്ങി: ജപ്തി ഭീഷണി

ഓട്ടോയിൽ നിന്നും ഇറങ്ങിയോടിയാണ് സ്ത്രീ രക്ഷപ്പെട്ടത്. കിഴക്കേകോട്ടയിൽ നിന്നാണ് സ്ത്രീ ഓട്ടോയിൽ കയറിയത്. യാത്രക്കാരിക്ക് പോകേണ്ട വഴിക്ക് പകരം മറ്റൊരു വഴിയാണ് ഡ്രൈവർ ജിയാസ് വാഹനം കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് സ്ത്രീയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. നിലവിളിച്ചപ്പോൾ വാ പൊത്തിപിടിച്ചു മർദ്ദിച്ചു. ഇതിന് ശേഷം സ്ത്രീയെ ഭീഷണിപ്പെടുത്തി ഓട്ടോയിൽ ബീമാപ്പള്ളി ഭാഗത്തേക്ക് കൊണ്ടുപോയി. ഒരു ലോഡ്ജിന്റെ മുന്നിൽ വാഹനം നിർത്തിയപ്പോൾ സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി സെക്യൂരിറ്റിയോട് സഹായം തേടുകയായിരുന്നു.

Read Also: നാട്ടുകാരിൽ നിന്നും പരാതികൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കേണ്ട ചുമതല ഉദ്യോഗസ്ഥർക്കുണ്ട്: മനുഷ്യാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button