
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, അതിന് അനുസൃതമായ ഫീച്ചറുകൾ പുറത്തിറക്കുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ പ്രത്യേക ഇടവേളകളിൽ പുറത്തിറക്കുന്ന ഓരോ അപ്ഡേറ്റിലും വാട്സ്ആപ്പ് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ യൂട്യൂബിന് സമാനമായൊരു ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സ്കിപ്പ് ഫോർവേഡ് ആൻഡ് ബാക്ക് വേഡ് എന്നാണ് പുതിയ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്. നിലവിൽ, പരീക്ഷണാടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്കായി ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. ഫീച്ചറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
വീഡിയോയുമായി ബന്ധപ്പെട്ടാണ് സ്കിപ്പ് ഫോർവേഡ് ആൻഡ് ബാക്ക് വേഡ് ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. വീഡിയോയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ കാണുന്നതിനായി സ്കിപ്പ് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. ഉപഭോക്താക്കൾക്ക് മുന്നിലേക്കും പിന്നിലേക്കും ഇത്തരത്തിൽ സ്കിപ്പ് ചെയ്യാൻ സാധിക്കും. വീഡിയോയുടെ അവസാനമുള്ള പ്രധാന ഭാഗങ്ങൾ മാത്രം കാണാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, സ്കിപ്പ് ഫോർവേഡ് തിരഞ്ഞെടുത്ത് കാണാവുന്നതാണ്. യൂട്യൂബിന് സമാനമായ രീതിയിൽ വീഡിയോകൾക്ക് മേൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതിനാണ് വാട്സ്ആപ്പ് ഈ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്.
Also Read: പലസ്തീൻ ഐക്യദാർഢ്യ റാലി: മുസ്ലീം ലീഗുമായുള്ള യുഡിഎഫിലെ ഭിന്നത ആയുധമാക്കാൻ സിപിഐഎം
Post Your Comments