Latest NewsNewsDevotional

തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രം: അറിയാം ചരിത്രവും പ്രാധാന്യവും

സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് നൂറടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

കേരളത്തിലെ ഏറ്റവും പുരാതനമായ ഹൈന്ദവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രം. തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ തിരുവില്വാമലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനും, അനന്തശേഷനാഗത്തിന്റെ അവതാരമായ അനുജൻ ലക്ഷ്മണനുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രമെന്നും, ഭാരതത്തിലെ അപൂർവ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നുമാണിത്.

സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് നൂറടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ ഭാരതപ്പുഴ ഒഴുകുന്നത് കാണാം. പരസ്പരം അനഭിമുഖമായ രണ്ട് ശ്രീകോവിലുകളാണ് ക്ഷേത്രത്തിൽ ഉള്ളത്. പടിഞ്ഞാറോട്ട് ദർശനമായി ശ്രീരാമസ്വാമിയും, കിഴക്കോട്ട് ദർശനമായി ശ്രീലക്ഷ്മണസ്വാമിയും വാഴുന്നു. മഹാഗണപതി, ധർമ്മശാസ്താവ്, മഹാദേവൻ, പാർവ്വതി ദേവി, നാഗ ദൈവങ്ങൾ, ശ്രീ ഗുരുവായൂരപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ മറ്റു ഉപദേവതകൾ.

Also Read: ഗര്‍ഭിണിയായ യുവതി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു

ശ്രീരാമലക്ഷ്മണന്മാർക്ക് തുല്യ പ്രാധാന്യമായതിനാൽ ക്ഷേത്രത്തിൽ പ്രത്യേകം തന്ത്രിമാരും ശാന്തിമാരും ഉണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം ഉള്ളത്. ക്ഷേത്രത്തിന്റെ അടിഭാഗം വലിയൊരു ഗുഹയാണെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുകിഴക്ക് മാറി ഭൂതൻമലയിൽ പുനർജനി എന്ന ഗുഹയും സ്ഥിതി ചെയ്യുന്നുണ്ട്. ഏകദേശം 150 മീറ്ററിൽ അധികമാണ് ഈ ഗുഹയുടെ നീളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button