കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിനിയായ അഞ്ച് വയസുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി അസഫാക് ആലത്തിന് പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി പ്രോസിക്യൂഷന് അഭിഭാഷകന് വ്യക്തമാക്കി. ആലുവയിലെ അഞ്ചുവയസുകാരിക്ക് നേരെയുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയാണ്. പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ലെന്നും 100 ദിവസം പ്രതിയില്‍ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചു.
Read Also: 2 കോടിയുടെ ലഹരിവേട്ട നടത്തി അസം റൈഫിൾസ്: രണ്ട് പേർ പിടിയിൽ
പ്രതി പരിവര്‍ത്തനത്തിന് വിധേയകനാകുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. പ്രതിയുടെ മാനസിക നില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശം നല്കി. കോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന് ശേഷം നവംബര്‍ 9 വ്യാഴാഴ്ചയാണ് കേസില്‍ ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നതെന്നും പ്രോസിക്യൂഷന് അഭിഭാഷകന് വ്യക്തമാക്കി.
Post Your Comments