KeralaLatest NewsNews

പലസ്തീൻ ഐക്യദാർഢ്യ സെമിനാർ: സിപിഎമ്മിന്റെ ക്ഷണം നിരസിച്ച് മുസ്ലിംലീഗ്

കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. സിപിഎമ്മിന്റെ റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കൾ അറിയിച്ചിട്ടുള്ളത്. നേതാക്കൾ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Read Also: ജനങ്ങളെ സംരക്ഷിക്കണമെന്ന് ആന്റണി ബ്ലിങ്കന്‍, ബന്ദികളെ മോചിപ്പിക്കുന്നതുവരെ യുദ്ധമെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനം

അതേസമയം, സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നും നേരത്തെ ഇ ടി മുഹമ്മദ് ബഷീർ എംപി അറിയിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനക്ക് പിന്നാലെയാണ് സിപിഎം ലീഗിനെ  ഔദ്യോഗികമായി സെമിനാറിലേക്ക് ക്ഷണിച്ചത്. പലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്.

Read Also: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: അസഫാക് ആലം കുറ്റക്കാരന്‍: പ്രതിക്ക് എതിരെയുള്ള 16 കുറ്റങ്ങളും തെളിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button