Latest NewsNewsMobile PhoneTechnology

ഷവോമി റെഡ്മി കെ60 അൾട്ര ഉടൻ വിപണിയിൽ എത്തും, ഈ ഫീച്ചറുകൾ ഉൾപ്പെടുത്താൻ സാധ്യത

6.67 ഇഞ്ച് വലിപ്പമുള്ള ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ സാധ്യത

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ നിരയിൽ പ്രത്യേക സാന്നിധ്യമായി മാറിയ ചൈനീസ് ബ്രാൻഡാണ് ഷവോമി. വ്യത്യസ്ത വിലയിലും, ഫീച്ചറുകളിലുമുള്ള സ്മാർട്ട്ഫോണുകൾ ഷവോമി വിപണിയിൽ എത്തിക്കുന്നതിനാൽ, ആരാധകരും നിരവധിയാണ്. ഇത്തവണ മിഡ് റേഞ്ചിലുള്ള പുതിയൊരു സ്മാർട്ട്ഫോണാണ് ഷവോമി അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. ഷവോമി റെഡ്മി കെ60 അൾട്രയാണ് പുതുതായി പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ. ഇവയിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.67 ഇഞ്ച് വലിപ്പമുള്ള ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ സാധ്യത. മീഡിയടെക് ഡെമൻസിറ്റി 9200 പ്ലസ് എംടി 6985 പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുക. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് ട്രിപ്പിൾ ക്യാമറ സജ്ജീകരണം. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഈ സ്മാർട്ട്ഫോൺ 2024 ജനുവരി 10ന് ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെട്ട ഷവോമി റെഡ്മി കെ60 അൾട്ര സ്മാർട്ട്ഫോണിന് 29,790 രൂപ മുതൽ വില പ്രതീക്ഷിക്കാവുന്നതാണ്.

Also Read: മോശം സിനിമാ റിവ്യൂ ഒരുപാടുപേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നു:  അടൂര്‍ ഗോപാലകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button