Latest NewsKeralaNews

കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

ഇടുക്കി: കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇടുക്കി ചേലച്ചുവട്ടിലാണ് സംഭവം. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.

Read Also: വീണാ വിജയൻറെ കമ്പനിയായ എക്‌സാലോജികിന് 77.60 ലക്ഷം ഈടില്ലാതെ വായ്പ നല്‍കി സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്തയുടെ കമ്പനി

തൊടുപുഴയിൽ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോൾ എതിരെ വന്ന ടോറസുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഹൈമാസ് ലൈറ്റിന്റ പോസ്റ്റിൽ ഇടിച്ച് നിന്നു.

അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നയുടനെ ഡ്രൈവറെ നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Read Also: സാമ്പത്തിക ഉപരോധം മൂലമുള്ള ധന ഞെരുക്കമുണ്ടെങ്കിലും കേരളം ആത്മവിശ്വാസത്തോടെ കുതിക്കും: ധനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button