കൊല്ലം: കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി അറസ്റ്റിലായി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കൊട്ടിയം സിത്താര ജംഗ്ഷൻ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 5.6 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
പശ്ചിമ ബംഗാൾ സ്വദേശികളായ രവീന്ദ്ര ബർമ്മ (34), ഗോവിന്ദ സർക്കാർ (37) എന്നിവരെ പ്രതികളായി അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു ബിയുടെ സംഘത്തിൽ പ്രിവന്റീവ് ഓഫിസർ പ്രസാദ് , വനിതാ സിവിൽ എക്സൈസ് ഓഫിസർ നിജി, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ, ശ്രീനാഥ്, അജീഷ്, അനീഷ്, ജൂലിയൻ, ഗോപകുമാർ, അജിത്ത് എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ ഉണ്ടായിരുന്നു.
Read Also: സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ മികച്ച ലാഭം തരുന്ന ഈ ഫണ്ട് ഓഫറിനെ കുറിച്ച് അറിഞ്ഞോളൂ..
Post Your Comments