Latest NewsIndiaNewsInternational

നേപ്പാൾ ഭൂചലനം: ഇന്ത്യയിലും ജാഗ്രതാനിർദ്ദേശം നൽകി ശാസ്ത്രജ്ഞർ

ഏത് സമയവും ഭൂചലനം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളാണ് ഹിമാലയൻ മേഖലകൾ

അയൽ രാജ്യമായ നേപ്പാളിൽ അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് ഇന്ത്യയിലും ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ച് ശാസ്ത്രജ്ഞർ. നേപ്പാളിൽ ഇന്നലെ അർദ്ധരാത്രി ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഉത്തരേന്ത്യയിലും അനുഭവപ്പെട്ടിട്ടുണ്ട്. ലോകത്ത് അതിശക്തമായ ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ടെക്റ്റോണിക് സോണുകളിൽ ഒന്നാണ് നേപ്പാൾ. നേപ്പാളിലെ സെൻട്രൽ ബെൽറ്റ് അതിശക്തമായ ഊർജ്ജം പുറത്തുവിടുന്ന മേഖലയായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ മുൻ സീസ്മോളജിസ്റ്റ് അജയ് പോളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

ഏത് സമയവും ഭൂചലനം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളാണ് ഹിമാലയൻ മേഖലകൾ. അതുകൊണ്ടുതന്നെ ഭൂചലനം എപ്പോൾ ഉണ്ടാകുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഇന്നലെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളിലെ ഡോട്ടി ജില്ലയോട് ചേർന്നുള്ള പ്രദേശമാണ്. തുടർച്ചയായി ഭൂകമ്പങ്ങൾ ഉണ്ടാകുന്നു എന്നതാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. കഴിഞ്ഞ മാസം മൂന്നാം തീയതി നേപ്പാളിൽ തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രങ്ങളെല്ലാം ഈ മേഖലയോട് സ്ഥിതി ചെയ്തത്. നിലവിൽ, നേപ്പാളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button