Latest NewsNewsInternational

റിക്ടർ സ്കെയിലിൽ 6.4 തീവ്രത! നേപ്പാളിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം, 69 പേർ മരിച്ചതായി റിപ്പോർട്ട്

ജജാർകോട്ട് ജില്ലയിൽ മാത്രം 26 പേർ മരിച്ചതായാണ് സൂചന

നേപ്പാളിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് നേപ്പാളിൽ അതിശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അനുഭവപ്പെട്ടു. പടിഞ്ഞാറൻ നേപ്പാളിലെ ജജാർകോട്ട് ജില്ലയിലുള്ള റാമിഡൻഡ ഗ്രാമത്തിലാണ് പ്രാദേശിക സമയം രാത്രി 11:47-ഓടെ ഭൂചലനം ഉണ്ടായത്.

ശക്തമായ ഭൂചലനത്തിൽ 69 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം ഇതുവരെ സാധ്യമാകാത്തതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നിരുന്നാലും, മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവർത്തനത്തിനായി മൂന്ന് സുരക്ഷ ഏജൻസികൾക്ക് നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാല്‍  അറിയിച്ചു.

Also Read: പ്രണയ വിവാഹത്തിന്റെ മൂന്നാം നാൾ ദമ്പതികളുടെ കൊല: ചെയ്തത് ആറംഗ സംഘം, പെൺകുട്ടിയുടെ പിതാവുൾപ്പെടെ പിടിയിൽ

രണ്ട് ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജജാർകോട്ട് ജില്ലയിൽ മാത്രം 26 പേർ മരിച്ചതായാണ് സൂചന. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നുവീണതായും, പലരും കെട്ടിടങ്ങളുടട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അർദ്ധരാത്രി പലരും ഉറക്കത്തിലായിരുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടത്. യുപി, ബീഹാർ, ഡൽഹി എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button