സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. കേരള തീരത്ത് രാത്രി 11:30 വരെ 1.2 മീറ്റർ മുതൽ 2.0 മീറ്റർ വരെയും, തെക്കൻ തമിഴ്നാട് തീരത്ത് 1.2 മീറ്റർ മുതൽ 2.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ, മത്സ്യത്തൊഴിലാളികൾ തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.
Post Your Comments