Latest NewsKeralaNews

പാചക വാതകം ചോര്‍ന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ അപകടം

ആലപ്പുഴ: അടുക്കളയില്‍ മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റിയില്‍ നിന്നും പാചക വാതകം ചോര്‍ന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. അടുക്കളയില്‍ മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റിയില്‍ നിന്ന് പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. വലിയ പൊട്ടിത്തെറിയാണ് ഉണ്ടായതെങ്കിലും തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവായി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13 -ാം വാര്‍ഡ് കച്ചേരി മുക്കിന് തെക്ക് പൊന്നാലയം വീട്ടില്‍ ബിനുവിന്റെ വീട്ടിലാണ് അപകടമുണ്ടായത്.

Read Also: ഉപഭോക്താക്കൾക്ക് ഇരുട്ടടി: വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഇലക്ട്രിസിറ്റി സബ്‌സിഡിയും റദ്ദാക്കി സംസ്ഥാന സർക്കാർ

പാചക വാതക വിതരണക്കാരനായ ബിനുവിന്റെ വീട്ടില്‍ അടുക്കളക്ക് സമീപം മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റിയിലെ പാചക വാതകമാണ് ചോര്‍ന്നത്. ഭാര്യ സ്മിത അടുക്കളയില്‍ മറ്റൊരു ഗ്യാസ് സ്റ്റൗവില്‍ വെള്ളം തിളപ്പിക്കുകയായിരുന്നു. ഈ സമയം അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ മൂന്നര വയസുള്ള കുട്ടിയുമായി പുറത്തേക്ക് ഓടിയിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഗ്യാസ് സ്റ്റൗവും കത്തിനശിച്ചു. മിക്‌സി, ജ്യൂസര്‍, കബോര്‍ഡ്, തുടങ്ങി അടുക്കള ഉപകരണങ്ങളും പാത്രങ്ങളും പൂര്‍ണമായി കത്തി നശിച്ചു. തകഴി, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാലു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് തീ പൂര്‍ണമായും അണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button