Latest NewsKeralaNews

ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പോയത് ശരിയായ നടപടിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

 

കണ്ണൂര്‍: ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പോയത് ശരിയായ നടപടിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുപേരുടെയും പക്ഷം പിടിക്കാനില്ല. ഇരു കൂട്ടരും ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Read Also: കിൻഫ്രയുടെ നേതൃത്വത്തിലുള്ള സ്ഥിരം രാജ്യാന്തര എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ഉദ്ഘാടനം ഈ വർഷം: പി രാജീവ്

കേരളത്തിലെ ദുരന്തമാണ് പിണറായി വിജയന്‍. ഇത്ര അല്‍പനായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. കേരളീയം, കേരളത്തിന്റെ പേരില്‍ നടക്കുന്ന പച്ചയായ ധൂര്‍ത്തെന്നും കെ സുധാകരന്‍ ആരോപിച്ചു.

ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 8 ബില്ലുകളാണ് ഒപ്പിടാതെ അനിശ്ചിതത്വം നേരിടുന്നത്. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല.

രണ്ട് ബില്ലുകളില്‍ രണ്ട് വര്‍ഷത്തിലേറെയായി അടയിരിക്കുന്നു. മൂന്ന് ബില്ലുകള്‍ പിടിച്ചുവെച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി രാമകൃഷ്ണനുമാണ് ഹര്‍ജി നല്‍കിയത്.നേരത്തെ തെലങ്കാന, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണമാര്‍ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button