Latest NewsNewsIndia

ഗാസ നഗരം വളഞ്ഞ് ഇസ്രയേല്‍, ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തു: പൊലിഞ്ഞത് 9000 ജീവന്‍

ടെല്‍ അവീവ്: ഹമാസിന്റെ നീക്കങ്ങളെ തകര്‍ത്ത് ഇസ്രയേല്‍ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂര്‍ണ്ണമായും വളഞ്ഞെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ലെബനോന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

Read Also: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​: അന്യസംസ്ഥാന തൊഴിലാളിക്ക് ജീ​വ​പ​ര്യ​ന്ത​വും പിഴയും

വെടിനിര്‍ത്തലിനായി അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയരുന്നതിനിടയിലും അക്കാര്യം അജണ്ടയിലേ ഇല്ലെന്ന് സൈനിക വക്താവ് അറിയിച്ചു. ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണ് ഹമാസ് ഇസ്രയേല്‍ സൈന്യത്തിന് നേരെ പ്രതിരോധം തീര്‍ക്കുന്നത്. ഗറില്ല മാതൃകയിലുള്ള പോരാട്ടാമാണ് ഹമാസ് നടത്തുന്നത്. തുരങ്കങ്ങളില്‍ നിന്നും ബോംബുകള്‍ ഉപയോഗിച്ചും കുഴി ബോബുംകള്‍ ഉപയോഗിച്ചുമുള്ള ആക്രമണത്തിന്റെ വീഡിയോ ഹമാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച് സൈന്യം ഗാസ നഗരത്തെ വളഞ്ഞ് കഴിഞ്ഞു. ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ദൃശ്യങ്ങളും സൈനിക മുന്നേറ്റവും ഇസ്രയേലും പ്രചരിപ്പിക്കുന്നുണ്ട്.

ഗാസയിലെ യുദ്ധത്തില്‍ ഇതുവരെ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 9061 ആണെന്നാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. 32,000 പേര്‍ക്കാണ് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button