ശ്രീനഗര്‍: ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേയ്ക്ക് സ്വര്‍ണക്കടത്ത്. ട്രക്ക് വഴി 60 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സൂരജ് മാഗ് എന്ന 23 കാരനാണ് പിടിയിലായത്.
Read Also: തട്ടുകടയിൽ ചായ കുടിക്കവെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു
സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സൂരജിനെ പിടികൂടിയത്. ട്രക്കിന്റെ ക്യാബിനുള്ളില്‍ വെള്ള ടേപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ഏഴ് കിലോയോളം സ്വര്‍ണമാണ് ബിഎസ്എഫ് കണ്ടെടുത്തത്. ഏകദേശം 4.33 കോടി രൂപ വില വരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഒരു വര്‍ഷത്തോളമായി ട്രക്ക് ഓടിച്ചിരുന്നതായും കൊല്‍ക്കത്തയില്‍ നിന്ന് ചരക്കുകളുമായി ബംഗ്ലാദേശിലേക്ക് പതിവായി യാത്ര ചെയ്തിരുന്നതായും ഡ്രൈവര്‍ വെളിപ്പെടുത്തി. ചരക്ക് ഇറക്കി വരും വഴിയാണ് സ്വര്‍ണക്കടത്തെന്നും പ്രതി വെളിപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുവരികയാണ്.
Post Your Comments