Latest NewsNewsIndia

രാജ്യത്ത് ഒരു മണിക്കൂറില്‍ 53 റോഡപകടങ്ങള്‍, 19 മരണം: അപകടങ്ങളില്‍ വില്ലനാകുന്നത് അമിത വേഗത

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 1,68,491 പേര്‍. ഓരോ മണിക്കൂറിലും 53 റോഡപകടങ്ങള്‍ നടക്കുന്നതായും ഒരു മണിക്കൂറില്‍ 19 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നതായും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. 2022ല്‍ ആകെ 4,61,312 റോഡപകടങ്ങളുണ്ടായി. ഇതില്‍ 4,43,366 പേര്‍ക്ക് പരിക്കേറ്റതായും കേന്ദ്രം അറിയിച്ചു. ‘ഇന്ത്യയിലെ റോഡപകടങ്ങള്‍-2022’ എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read Also: ‘ഇസ്രയേലിനെ വീണ്ടും വീണ്ടും ആക്രമിക്കും, ഇത് പറയാൻ ലജ്ജയില്ല’: ഹമാസ് നേതാവ്

ഡാറ്റ അനുസരിച്ച്, പാര്‍ക്ക് ചെയ്ത വാഹനവുമായി കൂട്ടിയിടിച്ച കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 22 ശതമാനം വര്‍ധനയാണ് ഇത്തരം കേസുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂട്ടിയിടികളില്‍ 2.1 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 100 അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് റോഡപകടങ്ങളുടെ തീവ്രത അളക്കുന്നത്. 2012ല്‍ 28.2% ആയിരുന്ന ഇത് 2022ല്‍ 36.5% ആയി വര്‍ധിച്ചു.

അതേസമയം, 2020-ലും 2021-ലും കോവിഡ് ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും കാരണം റോഡപകടങ്ങളിലും മരണങ്ങളിലും വലിയ കുറവുണ്ടായിരുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം അതിവേഗ പാതകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ റോഡ് ശൃംഖല വികസിക്കുകയും വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതിനാല്‍ റോഡപകടങ്ങള്‍ മൂലമുള്ള മരണനിരക്കും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 16,715 പേര്‍ കാറപകടങ്ങളില്‍ മരിച്ചെന്നാണ് കണക്കുകള്‍. ഇവരില്‍ 8300 പേര്‍ കാര്‍ ഓടിച്ചവരും 8331 പേര്‍ കാറില്‍ യാത്ര ചെയ്തവരുമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത് തമിഴ്നാട്ടിലാണ്. 2022ല്‍ 64,105 റോഡപകടങ്ങളുണ്ടായി. ഇത് മൊത്തം അപകടങ്ങളുടെ 13.9 ശതമാനമാണ്. തമിഴ്‌നാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചത് മധ്യപ്രദേശിലാണ് (54,432), യുപിയില്‍ 22,595 റോഡപകടങ്ങളും സംഭവിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും 18-45 പ്രായത്തിലുള്ളവരാണെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button