Latest NewsNewsInternational

‘ഇസ്രയേലിനെ വീണ്ടും വീണ്ടും ആക്രമിക്കും, ഇത് പറയാൻ ലജ്ജയില്ല’: ഹമാസ് നേതാവ്

ഗാസ: ഒക്‌ടോബർ 7-ന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണം ആവർത്തിക്കുമെന്ന് ഉന്നത ഹമാസ് നേതാവ്. തങ്ങൾ വീണ്ടും ഇസ്രയേലിനെ ആക്രമിക്കുമെന്ന് പറഞ്ഞ ഇയാൾ, ഇക്കാര്യത്തട്ടിൽ തങ്ങൾക്ക് ഒരു ലജ്ജയുമില്ലെന്നും ഇസ്രയേലിനെ ഒരു പാഠം പഠിപ്പിക്കുമെന്നും അവകാശപ്പെട്ടു. ഒക്ടോബർ 24 ന് ലെബനീസ് ടിവി ചാനലായ എൽബിസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഗാസി ഹമദ് എന്ന ഹമാസ് വക്താവ് ഇസ്രയേലിനെതിരെ ഭീഷണി ഉയർത്തിയത്.

‘നമ്മുടെ ഭൂമിയിൽ സ്ഥാനമില്ലാത്ത രാജ്യമാണ് ഇസ്രായേൽ. പലസ്തീനികൾ അധിനിവേശത്തിന്റെ ഇരകൾ ആണ്. അധിനിവേശം അവസാനിപ്പിക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞാൻ സംസാരിക്കുന്നത് എല്ലാ പലസ്തീൻ നാടുകളെക്കുറിച്ചാണ്. അത് ഇസ്രായേൽ ഉന്മൂലനം ആണ് ഞങ്ങൾ അർത്ഥമാക്കുന്നത്. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് സുരക്ഷ, സൈനിക, രാഷ്ട്രീയ ദുരന്തം സൃഷ്ടിക്കുന്നതിനാൽ ഇസ്രയേലിനെ നീക്കം ചെയ്യണം. യുദ്ധത്തിന് ഹമാസിന് വില നൽകേണ്ടി വരുമെന്നറിയാം, എന്നിരുന്നാലും അത് നൽകാൻ ഞങ്ങൾ തയ്യാറാണ്’, ഹമദ് പറഞ്ഞു.

അതേസമയം, കര, വ്യോമ, കടൽ വഴി ജൂത രാഷ്ട്രത്തിലേക്ക് ഹമാസ് നടത്തിയ അപ്രതീക്ഷിത നുഴഞ്ഞുകയറ്റത്തിൽ ഇതുവരെ 1,400-ലധികം ആളുകൾ കൊല്ലപ്പെട്ടു. അടുത്തിടെ, ബ്രിട്ടീഷ് വാർത്താ ശൃംഖലയായ ബിബിസിയിൽ നിന്നുള്ള ഒരു റിപ്പോർട്ടർ നടത്തിയ അഭിമുഖത്തിനിടെ ഹമദ് ഇറങ്ങിപ്പോയിരുന്നു. ഇസ്രായേലിനെ ആക്രമിക്കുന്നതിനിടെ ഹമാസ് സിവിലിയന്മാരെ കൊന്നൊടുക്കിയെന്ന ആരോപണത്തെ കുറിച്ച് വിശദീകരണം നൽകുന്നതിനിടെയായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button